ലോക്ക് ഡൗണാണെങ്കിലും എല്ലാവരും അവരവരുടെ ലോകത്ത് പലതരത്തിലുള്ള തിരക്കുകളിലാണ്. ലോക്ക് ഡൗണ്‍ കാലത്ത് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് പല താരങ്ങളും എത്തിരുന്നു. മലയാളികളുടെ പ്രിയ താരം അനു സിത്താര ലോക്ക് ഡൗണ്‍ സമയത്ത് വയനാട്ടിലെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയാണ് 

മുമ്പ് ഉമ്മന്റെ താളിപ്പുമായായിരുന്നു അനു എത്തിയത്. ഇക്കുറി അമ്മമ്മ കാച്ചുന്ന എണ്ണയുടെ രഹസ്യമാണ് അനു സിത്താര ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ചെറുപ്പം മുതല്‍ താന്‍ ഉപയോഗിക്കുന്നത് ഈ എണ്ണയാണെന്ന് അനു പറയുന്നു. നല്ല ഉറക്കം ലഭിക്കാനും താരനകറ്റാനും മുടിക്ക് ബലം ലഭിക്കാനുമൊക്കെ ഈ എണ്ണ നല്ലതാണെന്ന് അമ്മാമ്മ പറയുന്നുണ്ട്. ആര്യവേപ്പില, കറിവേപ്പില, കറ്റാര്‍വാഴ, ചെമ്പരത്തി, മൈലാഞ്ചിയൊക്കെ ചേര്‍ത്ത് എണ്ണ തയാറാക്കേണ്ട വിധവും താരം പരിചയപ്പെടുത്തുന്നു.