മാസ്‌ക്ക് ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി തുടങ്ങിരിക്കുന്നു. മാസ്‌ക്കില്ലാതെ പുറത്തിറങ്ങിയാല്‍ പിഴയും ഉണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് ധരിക്കുക എന്നത് പലര്‍ക്കും അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലര്‍ക്ക് മാസ്‌ക്ക് ധരിക്കേണ്ട രീതിവശമുണ്ടാകില്ല. 

മാസ്‌ക്ക് ധരിക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കല്യാണത്തിന് എത്തിയ കുഞ്ഞാവയ്ക്ക് എത്ര ശ്രമിച്ചിട്ടും മാസ്‌ക്ക് കൃത്യമായി വയ്ക്കാന്‍ സാധിക്കുന്നില്ല. മൂക്കും വായും മൂടാന്‍ ശ്രമിക്കുമ്പോള്‍ മുഖം മുഴുവന്‍ മുടിപ്പോകുന്നു. ഒടുവില്‍ അമ്മ കുഞ്ഞാവയുടെ സഹായത്തിന് എത്തുകയായിരുന്നു.