ജോബ് കുര്യന്റെ ഒരു ആരാധകനെ പോലെ ഗായകന്‍ കിഷോര്‍ പദയാത്ര പാടാമോയെന്ന് ചോദിച്ചു. കിഷോറിനെ പിന്തുണച്ച് ദേവി ചന്ദനയും എത്തിയതോടെ സ്റ്റേ ഹോം സ്റ്റേ ഹാപ്പിയില്‍ പദയാത്ര പാടി ജോബ് കുര്യന്‍. ഗുണയിലെ കണ്‍മണി എന്ന് പാട്ടു പാടുമോ എന്ന് ജോബിനോട് അവതാരകന്‍ ചോദിച്ചപ്പോള്‍ അത് പഠിച്ചിട്ട് പിന്നിടൊരിക്കലാകാം എന്നായിരുന്നു ജോബ് പറഞ്ഞത്. 

എന്നാല്‍ പിന്നീട് കിഷോറിന്റെ ആവശ്യപ്രകാരം ജോബ് പദയാത്ര എന്ന ഗാനം പാടുകയായിരുന്നു. സ്ഥിരമായി ഈ പാട്ട് കേള്‍ക്കാറുണ്ടെന്നും ദേവി ചന്ദന പറഞ്ഞു.