ലോകത്തെ തന്നെ തലകീഴായി മറിച്ചിട്ടിരിക്കുകയാണ് കൊറോണ. ഈ മഹാമാരി കാരണം പല പ്രധാനപ്പെട്ട കാര്യങ്ങളും നമുക്ക് മാറ്റിവെക്കേണ്ടി വന്നു. പതിനഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള റീയുണിയൻ മാറ്റിവെക്കേണ്ടി വന്ന വിഷമത്തിൽ ഇരിക്കേണ്ടി വന്ന കൂട്ടുകാരികൾ ഒരുക്കിയ കവർ ആൽബമാണ് ശ്രദ്ധ നേടുന്നത്. ലക്ഷ്മി. മമത, മായ, സിനു. സിന്ധു, രമ്യ എന്നിവർ അവരുടെ തന്നെ വീട്ടിൽ ഇരുന്നാണ് ഈ വീഡിയോ തയ്യാറാക്കിയത്. നടൻ നീരജ് മാധവിന്റെ പ്രശസ്തമായ പണിപാളി റാപ്പിനാണ് ഇവർ കവർ ഒരുക്കിയിരിക്കുന്നത്. വീഡിയോയുടെ എല്ലാ അണിയറപ്രവർനങ്ങളും ഈ കൂട്ടുകാരികൾ തന്നെയാണ് ചെയ്തിരിക്കുന്നത്.