ലോക്ക് ഡൗണില്‍ മനോഹരമായ ഒരു കഥയുമായി എത്തുകയാണ് അപ്പുവിന്റെ മാലാഖ എന്ന  ഹ്രസ്വചിത്രം. ഹൃദയത്തില്‍ ഒരു മുള്ള് കോറുന്ന വേദനയോടെ മാത്രമെ  അപ്പുവിന്റെ മാലാഖ എന്ന  ഹ്രസ്വചിത്രം കണ്ട് തീര്‍ക്കാന്‍ കഴിയു. നഴ്്‌സായ അമ്മയെ നഷ്ട്പ്പെടുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.  അജിത് വി.പി. ആണ് സംവിധാനം ചെയ്തിരിക്കുന്നത്.  

ലോക്ക് ഡൗന്‍ കാലത്ത് വീട്ടിലിരുന്നാണ് 4.30 മിനിട്ടുള്ള ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപനകാലത്ത് ആരോഗ്യമേഖലയെ താങ്ങി നിര്‍ത്തുന്ന നഴ്‌സുമാര്‍ക്ക് വേണ്ടിയാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നത്. ഹരിപ്രസാദ് സുകുമാരനും നിസാം ചിത്രാഞ്ജലിയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അജിത് വി.പി ആണ്. വിവേക് മഠത്തില്‍, അഭയ് ദേവ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.