ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുന്നത് ബോറഡിയാണെങ്കിലും ഈ അവസരം ക്രിയാത്മകമായി ഉപയോഗിക്കുന്നവരുമുണ്ട്. നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നവരുമുണ്ട്. ഒപ്പം താരങ്ങളും പ്രമുഖരുമൊക്കെ വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണള്‍ നടത്തുകയും ചെയ്യുന്നു. അങ്ങനെ ആകെ ജഗപൊകയാണ് ഈ ലോക്ക് ഡൗണ്‍കാലം.

ലോക്ക് ഡൗണില്‍ ക്രിയാത്മകമായിരിക്കണമെന്ന് ഓര്‍മപ്പെടുത്തലുമായി എത്തിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ശോഭന. താരം തന്റെ നൃത്തവിദ്യാലയമായ കലാര്‍പ്പണയിലെ വിദ്യാര്‍ഥികളെ ചേര്‍ത്ത് ഒരു വീഡിയോ തയാറാക്കുകയും ചെയ്തു. വിദ്യാര്‍ഥിനികള്‍ സ്വന്തം വീടുകളില്‍ ഇരുന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചേര്‍ത്തുവച്ചാണ് രണ്ടുമിനിറ്റുള്ള വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.