മലയാളികള്‍ അടച്ചുപൂട്ടലില്‍ നിന്ന് പതിയെ മോചിതരാവുകയാണ്. പക്ഷേ ജീവിതം ലോക്കായ പലരും അത്ര പെട്ടെന്ന് തിരികെ കയറില്ലെന്ന് തീര്‍ച്ച. ജീവിതഭാഗ്യം തേടി ഭാഗ്യക്കുറി ടിക്കറ്റുമായി തെരുവിലേക്കിറങ്ങിയ പ്രഭുവിനെ പോലെ ഉള്ളവര്‍ക്ക് പട്ടിണിക്കാലം തന്നെയായിരുന്നു കഴിഞ്ഞ ഒന്നര മാസക്കാലം. പലരുടെയും കൃപ ചില ദിവസങ്ങളിലെങ്കിലും വയര്‍ നിറച്ചു. ബന്ധുക്കളായി പലരുമുണ്ടായിട്ടും ആരുമില്ലാതായിപ്പോയ പ്രഭു തന്റെ ജീവിതം പറയുകയാണ്.