സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥയാണ്‌ മുംബൈയിലെ വ്യവസായിയും പാലക്കാട് കല്‍പ്പാത്തി സ്വദേശിയുമായ എസ് ഹരിഹരന് പറയാനുള്ളത്. സ്കൂള്‍ പഠനത്തിനിടെയുള്ള ഒളിച്ചോട്ടത്തില്‍ പിടിക്കപ്പെട്ടെങ്കിലും കോളേജ് കാലത്തെ ഒളിച്ചോട്ടം ഹരിഹരനെ ഒരു കോടീശ്വരനാക്കിയാണ് തിരികെ എത്തിച്ചത്.