മണ്ണിനും മരങ്ങള്‍ക്കും പ്രകൃതിക്കും  വേണ്ടി ജീവിതം മാറ്റിവെച്ച കോഴിക്കോടിന്റെ പച്ച മനുഷ്യനാണ് പ്രൊഫ. ടി ശോഭീന്ദ്രന്‍. പ്രകൃതിയ സ്വന്തം ജീവനേക്കാളേറെ സ്നേഹിച്ച് ഉടുപ്പ് പോലും പച്ചയിലേക്ക് മാറ്റിയ അധ്യാപകന്‍.നീണ്ട വെള്ളത്താടിയും പച്ചയുടുപ്പുമിട്ട് കോഴിക്കോടിന്റെ ഓരോ മുക്കിലും ശോഭീന്ദ്രന്‍ മാസ്റ്ററെ കാണാം. പ്രകൃതിയിലേക്ക് മനുഷ്യന്‍ കൈകടത്തുന്ന ഓരോയിടങ്ങളിലും അദ്ദേഹത്തിന്റെ ശബ്ദമെത്തി. പ്രകൃതിയിലേക്ക് തിരിച്ച് വരാനുള്ള മുന്നറിയിപ്പ് നല്‍കി. സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മനുഷ്യനെ ഇരുത്തി ചിന്തിച്ച കൊറോണക്കാലം പ്രകൃതി സുന്ദരമായത് കണ്ട് സന്തോഷിക്കുകയാണ് ശോഭീന്ദ്രന്‍ മാസ്റ്റര്‍. തെളിനീരൊഴുകിയ കനോലി കനാലും, കല്ലായ്‌ പുഴയുമെല്ലാം ജീവ ശ്വാസം കിട്ടിയ കാലമായിരുന്നു അത്. ഈ കെട്ടകാലത്ത് ലോക പരിസ്ഥിതി ദിനം വന്നെത്തുമ്പോള്‍ ശോഭീന്ദ്രന്‍ മാസ്റ്റര്‍ തന്റെ പച്ചയായ ജീവിതം തുറന്ന് പറയുന്നു