അനുപമയെന്ന 22 വയസ്സുകാരിയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട കഥ നമുക്കിടയിലുണ്ടാക്കിയ ചോദ്യങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ ഇല്ലാത്തവര്‍ എങ്ങനെയാണ് ഒരു കുട്ടിയെ ദത്തെടുക്കുന്നത്? ദത്ത് നല്‍കിയ കുട്ടിയെ തിരിച്ചെടുക്കാനാകുമോ? കുട്ടിയെ തിരിച്ച് കിട്ടാന്‍ നിയമ തടസ്സങ്ങളുണ്ടോ? അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് വളര്‍ത്താന്‍ കൊടുക്കാന്‍ പറ്റുമോ?

കേരളത്തില്‍ ഇതിനൊന്നും ഒരു വ്യവസ്ഥാപിതമായ ചട്ടക്കൂടില്ലേ? ആര്‍ക്കും വന്ന് കുട്ടികളെ കൊണ്ടുപോകാവുന്ന ഒരിടമാണോ കേരളം? ഇങ്ങനെ നീളുന്നു ചോദ്യങ്ങളും സംശയങ്ങളും. ദത്തെടുക്കലിന്റെ നിയമ വശങ്ങളെക്കുറിച്ച്  ബാലവകാശ കമ്മീഷന്‍ മുന്‍ അംഗവും നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായ അഡ്വ. ശ്രീല മേനോന്‍ സംസാരിക്കുന്നു.