രണ്ടു വർഷം മുമ്പുവരെ സ്‌കൂൾ കുട്ടികളുമായി സൈക്കിൾ റിക്ഷയിൽ കോഴിക്കോട് നഗരം ചുറ്റിയിരുന്നു സോമേട്ടൻ. കോഴിക്കോട്ടെ അവസാനത്തെ മുച്ചക്ര സൈക്കിൾ റിക്ഷ കോവിഡിൽ നിശ്ചലമായി. ഏറെക്കാലം കുട്ടികളെ കൊണ്ടുപോയ റിക്ഷ ഇപ്പോൾ തുരുമ്പെടുത്തു തുടങ്ങി. 35 വർഷം ഒപ്പം കൂട്ടിയ റിക്ഷയുടെ ഓട്ടം നിലച്ചപ്പോൾ തകർന്നത് സോമേട്ടന്റെ ജീവിതം കൂടിയാണ്.