സഹജീവികളോടുള്ള സ്നേഹത്തിൽ പലപ്പോഴും മനുഷ്യന് മാതൃക മൃഗങ്ങളാണ്. അങ്ങനെയുള്ള സംഭവമാണ് ഇനി പറയുന്നത്. അമ്മ നഷ്ടമായ പൂമ്പാറ്റ എന്ന ആട്ടിൻകുഞ്ഞിനെ പാലൂട്ടുകയാണ് മലർ എന്ന പശു. ഒരാഴ്ച മുമ്പാണ് പൂമ്പാറ്റയുടെ ജനനം. 

പൂമ്പാറ്റയ്ക്ക് ജന്മം നൽകി അമ്മ പോയെങ്കിലും പാൽ കുടിക്കുന്നതിൽ ആൾക്ക് ബുദ്ധിമുട്ടൊന്നും നേരിടേണ്ടിവന്നിട്ടില്ല. മൂവാറ്റുപുഴയ്ക്ക് സമീപം മീൻകൊത്തി കേച്ചേരി ചെറിയാൻ തോമസ് എന്ന കർഷകന്റെ വെച്ചൂർ ഇനത്തിൽപ്പെട്ട പശുവാണ് മലർ. ഇവളാണിപ്പോൾ പൂമ്പാറ്റയ്ക്കുവേണ്ടി പാൽ ചുരത്തുന്നത്.