ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരത്തിനും പണിമുടക്കിനും വലിയ ജനപിന്തുണയാണ് ലഭിച്ചതെന്നാണ് ദ്വീപിൽ നിന്നുള്ള റിപ്പോർട്ടുകൾ. 

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ കുട്ടികളും പ്രായമായവരും ഉൾപ്പെടെ വീടുകളിൽ തന്നെ നിരാഹാരമനുഷ്ഠിച്ചു മെഡിക്കൽ ക്ഷോപ്പുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിന് രാഷ്ട്രീയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജനദ്രോഹ നാപടികൾ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ അറിയിച്ചു.