സ്‌കൂളിന്‌ മാത്രം പോസ്റ്റ് ഓഫീസ്, കുട്ടി പോസ്റ്റ്മാന് ശമ്പളം; ഇത് കുറ്റിയാട്ടൂര്‍ മാതൃക


കേരളത്തിൽ ആദ്യമായാണ് ഒരു വിദ്യാലയത്തിൽ ഇത്തരമൊരു സംരംഭം. 

സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മാസ ശമ്പളത്തിൽ ജോലി നൽകി ഒരു വിദ്യാലയം, കണ്ണൂർ കുറ്റിയാട്ടൂർ കെ.എ.കെ.എൻ. എസ്.എ.യു.പി. സ്‌കൂളാണ് സ്കൂളിൽ പോസ്റ്റ് ഓഫീസ് ഒരുക്കി കുട്ടികൾക്ക് ജോലി നൽകിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു വിദ്യാലയത്തിൽ ഇത്തരമൊരു സംരംഭം.

കുട്ടികൾക്കിടയിൽ കത്തെഴുത്ത് ശീലം വളർത്തിയെടുക്കുന്നതിനും തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിന്റേയും ഭാ​ഗമായാണ് സ്കൂളിലെ അധ്യാപകരും പിടിഎയും ചേർന്ന് സ്കൂൾ മുറ്റത്ത് തപാൽ ഓഫീസ് ഒരുക്കിയത്.

ദേശീയ തപാൽ ദിനത്തിൽ തപാൽ വകുപ്പ് ലെറ്റർ ബോക്സും അനുവദിച്ചു. കൂട്ടുകാർക്ക് പിറന്നാളിനും മറ്റും സമ്മാനങ്ങൾ കൈമാറാന്‍ കൊറിയർ സംവിധാനവും സ്കൂൾ പോസ്റ്റോഫിസിൽ ഒരുക്കിയിട്ടുണ്ട്. പി എസ് എസി മാതൃകയിൽ വിജ്ഞാപനമിറക്കി അപേക്ഷ ക്ഷണിച്ച് കുട്ടികൾക്കായി ഒ എം ആർ പരീക്ഷ നടത്തി, തെരഞ്ഞെടുത്ത കുട്ടികൾക്ക് അഭിമുഖ പരീക്ഷയും നടത്തിയാണ് പോസ്റ്റ് ബോയിയേയും പോസ്റ്റ് ​ഗേളിനേയും തെരഞ്ഞെടുത്തത്. ഏഴാം ക്ലാസുകാരായ നമ്രത ഷാജിയും മാനസുമാണ് യൂണിഫോമും തലയിൽ തൊപ്പിയുമിട്ട് പോസ്റ്റോഫീസിൽ ജോലിക്കെത്തുന്നത്. രണ്ടു പേർക്കും സ്റ്റാഫ് ഫണ്ടിൽ നിന്നാണു ശമ്പളം.

Content Highlights: kuttiattoor school provides monthly salary job to two students in school postoffice along with their

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented