ഓണക്കോടി നെയ്തെടുക്കുന്ന തിരക്കില്‍ കുത്താമ്പുള്ളി
August 28, 2017, 12:32 PM IST
ഒറ്റപ്പാലം: ഓണക്കോടി നെയ്തെടുക്കുന്ന തിരക്കിലാണ് തൃശൂര്‍ ജില്ലയിലെ കുത്താമ്പുള്ളിയെന്ന നെയത്ത് ഗ്രാമം. കസവ് മുണ്ട്, സെറ്റ് മുണ്ട്, സെറ്റ് സാരി തുടങ്ങി മലയാളികളുടെ പ്രിയ ഓണകോടികള്‍ ഇക്കുറിയും കുത്താമ്പുള്ളിയില്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണക്കാലമായതോടെ കൈത്തറിയുടെ പെരുമയും കസവിന്റെ പകിട്ടും തേടി നൂറു കണക്കിന് ആളുകളാണ് നിളാ തീരത്തെ കൈത്തറി ഗ്രാമത്തിലേക്ക് എത്തുന്നത്.