പുന്നപ്ര - വയലാർ എന്ന പേര് കേട്ടിട്ടില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. ഭൂമിശാസ്ത്രപരമായി ആലപ്പുഴയുടെ രണ്ടിടങ്ങളിൽ കിടക്കുന്ന ഈ സ്ഥലങ്ങളേ ചേർത്ത് ഒരൊറ്റ പേരാക്കുന്നത് ഒരുകാലത്ത് ആ നാട്ടുകാർ പ്രകടിപ്പിച്ച അസാമാന്യമായ പോരാട്ട വീര്യമാണ്. സ്ഥലനാമങ്ങളും സഖാക്കളും അനശ്വരമായി സ്മാരകശിലകളിൽ ഇടംപിടിച്ചപ്പോഴും സ്മൃതികളിൽ നിന്നുപോലും തിരസ്കൃതനായിപ്പോയ ഒരു നായകൻ ഈ സമരത്തിനുണ്ടായിരുന്നു. പാര്‍ട്ടിയും ചരിത്രവും മറവിയിലേക്ക് പറഞ്ഞു വിട്ട പുന്നപ്ര വയലാര്‍ സമര നായകന്‍. സഖാവ് കെ വി പത്രോസ് എന്ന പുന്നപ്രയുടെ കുന്തക്കാരന്‍ പത്രോസ്. വാരിക്കുന്തമേന്തി അധികാരത്തോടേറ്റുമുട്ടിയ സഖാവ് അപ്രസക്തനായതെങ്ങനെ? ഒരാള്‍... ഒരു കാലം - 2