പോളിയോ ബാധയോ വലംകൈയ്യുടെ സ്വാധീനക്കുറവോ ഒന്നും ശാന്തിയെ അവളുടെ സ്വപ്‌നങ്ങളില്‍ നിന്നും വ്യതിചലിപ്പിക്കുന്നില്ല. 

ആ നിശ്ചയദാര്‍ഢ്യം തന്നെയാണ് തന്റെ പാട്ട് കെ.എസ്. ചിത്ര പാടി കേള്‍ക്കണം എന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതില്‍ വരെ എത്തിച്ചത്. 

സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെ സഹായത്തോടെയാണ് ശാന്തി എഴുതി ഈണം നല്‍കിയ പാട്ട് കെ.എസ്. ചിത്ര പാടിയത്.