മനോഹരമായ കാടിനിടയിലായി, തോട്ടങ്ങള്‍ക്കു നടുവില്‍ രൗദ്രഭാവമില്ലാതെ പ്രകൃതിയോട് ചേര്‍ന്നൊഴുകുന്ന മനോഹരമായ വെള്ളച്ചാട്ടം. മലപ്പുറം ജില്ലയുടെ വടക്കുകിഴക്കേ അതിര്‍ത്തിയിലായി സൈലന്റ്വാലി ദേശീയോദ്യാനത്തിനടുത്ത്, കക്കാടംപൊയിലില്‍ സ്ഥിതി ചെയ്യുന്ന കോഴിപ്പാറ വെള്ളച്ചാട്ടം മനംമയക്കും. കടുത്ത വേനലിലും കണ്ണാടി പോലെ തെളിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന് ചുറ്റും കുളിരാണ്. മലബാറിന്റെ ഊട്ടിയെന്ന വിളിപ്പേരും കക്കാടംപൊയിലിനുണ്ട്
വളരെ ഉയരത്തുനിന്ന്, കുത്തനെ താഴോട്ടൊഴുകുന്ന നദി, പലയിടങ്ങളിലും പരന്നൊഴുകുന്നുണ്ട്. ഇരുവശത്തും നിരപ്പായ പാറയും മരത്തണലും സഞ്ചാരികള്‍ക്ക് ആഘോഷിക്കാനും കൂടിയിരുന്ന് സൊറപറയാനുമുള്ള ഇടമൊരുക്കുന്നു. സുരക്ഷയുറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പു കൈവരികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ സംരക്ഷണയിലുള്ള വെള്ളച്ചാട്ടം കാണാനും നീന്തിത്തുടിക്കാനും ദിനംപ്രതി നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്.
Content Highlights: Kozhippara waterfalls, kakkadampoyil | Local Route
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..