അമ്പതിനായിരം കോടിയുടെ ഒറ്റനോട്ട്, നൂറ് കോടിയുടെ ഒറ്റ നോട്ട്. കേൾക്കുമ്പോൾ തമാശയെന്ന് തോന്നാമെങ്കിലും അങ്ങനെ ഒരു ചരിത്രമുണ്ടായിരുന്നു ലോക കറൻസികളുടെ ഇടയിൽ. കോഴിക്കോട് തൊട്ടിൽപ്പാലത്തെ സുധിയുടെ കയ്യിൽ ഇങ്ങനെ ആരും കാണാത്ത കേട്ടാലും കണ്ടാലും അത്ഭുപ്പെടുന്ന കറൻസികളുടേയും കോയിനുകളുടേയും വൻ ശേഖരണമുണ്ട്. സുധി പത്ത് വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് കറൻസികളോടും കോയിനുകളോടുമുള്ള സ്നേഹം. വയസ്സിന്ന് മുപ്പത്തിയഞ്ച് കഴിയുമ്പോഴും ആ യാത്ര തുടരുമ്പോൾ 15 കിലോയിൽ കൂടുതലാണ് കോയിനുകൾ മാത്രം സുധിയുടെ കയ്യിലുള്ളത്.