ക്വാറന്റീന്‍ കേന്ദ്രം ശരിയാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രവാസികള്‍ നഗരമധ്യത്തില്‍ കുടുങ്ങി. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ഇവര്‍ ഇന്ന് രാവിലെയാണ് നഗരത്തിലെത്തിയത്. ക്വാറന്റീന്‍ സൗകര്യം ലഭ്യമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് ഇവര്‍ നഗരത്തിലെത്തിയത്. ഹോം ക്വാറന്റീന്‍ സാധ്യമല്ലെന്ന് നേരത്തെ അറിയിച്ചവരാണ് ഇവരില്‍ പലരും. പുലര്‍ച്ചെ 5.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയവരില്‍ മിക്കവരും കോഴിക്കോട്, കണ്ണൂര്‍ ജില്ലയിലുള്ളവരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..