ജീവിതമായിരുന്നു ആ സ്ഫടിക കുപ്പികളില്‍ നിറഞ്ഞു നിന്നിരുന്നത്. ഐസ് ഒരതിയും ഉപ്പിലിട്ടതും നിലക്കടലയും  രുചിച്ച് നമ്മള്‍ ഒന്നുമറിയാതെ കടല്‍ക്കാറ്റ് കൊണ്ടപ്പോള്‍ അത്ര നിറം പിടിക്കാത്ത ജീവിതങ്ങളുള്ള കുറെ മനുഷ്യരായിരുന്നു ആ പെട്ടിക്കടകളില്‍ രുചിഭേദമൊരുക്കിയിരുന്നത്. കോഴിക്കോട് ബീച്ചിലെ ആരവങ്ങള്‍ അവരുടെ സങ്കടം മറക്കാനുള്ള മറുമരുന്നായിരുന്നു. കോവിഡ് തകര്‍ത്തുകളഞ്ഞത് ഇത്തരം നൂറുകണക്കിന് പെട്ടിക്കട ജീവിതങ്ങളെയാണ്. പലരും മുഴുപ്പട്ടിണിയില്‍, ബാങ്കുകാരുടെ ജപ്തിഭീഷണിയില്‍.