ഒറ്റനോട്ടത്തിൽ കുട്ടനാട് പോലെ തോന്നും, കുമരകമാണോ എന്നും. അതുകൊണ്ടു തന്നെയാണ് ആളുകൾ അതിനെ മിനി കുമരകമെന്നും മറ്റും വിളിക്കുന്നത്. കോഴിക്കോട് നഗരത്തിൽ നിന്നും അധികം അകലെയല്ലാതെ ഒളിഞ്ഞിരിക്കുന്ന ഒരു പ്രദേശമാണ് ഒളോപ്പാറ. അകലാപ്പുഴ കനിഞ്ഞ് അനുഗ്രഹിച്ച ഇവിടെ എത്തുമ്പോൾ കണ്ണും മനസ്സും കുളിരും.
പുഴയുടെ ഇരുകരകളിലുമുള്ള കണ്ടൽക്കാടിന്റെ വശ്യത, കുളിർക്കാറ്റ് കൊണ്ടുള്ള ബോട്ട് യാത്ര, പുഴക്കരയിൽ ഇരിക്കാനായി ഒരുക്കിയിരിക്കുന്ന ബെഞ്ചുകൾ, ഇടറോഡുകളും ചെറിയ വെള്ളക്കെട്ടുകളും നാടിന്റെ അതിരുകാത്ത് നിൽക്കുന്ന മലകളും പാറക്കെട്ടുകളും. പറയാൻ ഏറെയുണ്ട് ഒളോപ്പാറയെപ്പറ്റി. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞ് ഗ്രാമത്തിന്റെ സമാധാനത്തിലേക്ക് മടക്കിക്കൊണ്ട് പോകുന്നയിടം, അതാണ് ഒളോപ്പാറ.
ഒളോപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് രുചികരമായ ഭക്ഷണമൊരുക്കി നാട്ടുകാരായ വനിതകൾ നടത്തുന്ന ഹോട്ടലുമുണ്ട് തൊട്ടടുത്ത്. മിതമായ നിരക്കിൽ നല്ല എരുന്തും കായൽ മീനുമടങ്ങുന്ന ഭക്ഷണമാണ് ഇവിടുത്തെ പ്രത്യേകത. ഊണിന് 50 രൂപ മാത്രം. ഒളോപ്പാറയുടെ സൗന്ദര്യം ആസ്വദിക്കനെത്തുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കായൽ സവാരിക്കായി പുതിയ ബോട്ടുകൾ നിർമ്മിച്ച് കാത്തിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാർ. കോഴിക്കോട് നഗരത്തിൽ നിന്നും 14 കിലോമീറ്റർ മാത്രമാണ് ഒളോപ്പാറ.
Content Highlights: kozhikkode backwater tourism oloppara travelogue
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..