മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതുന്ന എരുമേലിയിൽ മറ്റൊരു മാതൃകയാണ് 78 കാരനായ കോയ. ശബരിമല തീർത്ഥാടനത്തിനായി എരുമേലിയിൽ വരുന്ന ഭക്തർ പേട്ടതുള്ളലിനായി ഉപയോഗിക്കുന്ന ശരക്കോലും വാളും ഗദയും എല്ലാം കോയയാണ് നിർമ്മിക്കുന്നത്. തലമുറകളായി കൈമാറി കിട്ടിയ ഈ തൊഴിൽ ചെറുപ്പം മുതലേ കോയ ചെയ്തുവരുന്നു. കോയയുടെ കുടുംബത്തിൻറെ ഏക വരുമാനവും ഇതുതന്നെയാണ്. അയ്യപ്പനും വാ വരും തനിക്ക് ഒരുപോലെയാണെന്നും തന്റെ കുടുംബത്തിന് ജീവിക്കാനുള്ള മാർഗം ഇതിലൂടെ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കമ്മ്യൂണിസ്റ്റുകാടും കോഴിയുടെ തൂവലും ആണ് ശരക്കോൽ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.
മുരിക്കിന്റെ തടിയാണ് ഗതയും വാളും നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്. ശബരിമല വനപ്രദേശത്തുനിന്നും ആണ് ഇവയെല്ലാം ശേഖരിക്കുന്നത് ഈ തൊഴിൽ മേഖലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് കോയ ഭാര്യയും സഹായത്തിനായി ഉണ്ട്. കോയയിൽ നിന്ന് ശരക്കോലിന്റെ നിർമ്മാണ രീതി മനസ്സിലാക്കിഎരുമേലി മട്ടന്നൂർകര ലക്ഷംവീട് കോളനിയിലെ മറ്റ് വീട്ടുകാരും ഈ തൊഴിൽ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അയ്യൻ്റെ അനുഗ്രഹമാണ് ദീർഘകാലം ഈ മേഖലയിൽ തുടരാൻ കഴിഞ്ഞതെന്നും കോയ പറയുന്നു.
Content Highlights: koya who makes sharakkol for erumeli petta
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..