പന്ത് ഡ്രിബ്ൾ ചെയ്ത് എതിരാളിയെ വെട്ടിച്ച് നീട്ടിയടിച്ച് മനു വിളിച്ചു- ‘‘അപ്പുവേ പിടിച്ചോ...’’ ആ പാസ് ജീവിതത്തിലേക്കാണ്. കോവിഡ് പ്രതിസന്ധിയിൽ പാതിയിൽ പഠനം നിർത്തിയവരും തൊഴിലിടങ്ങളിൽ എത്താത്തവരുമായ യുവാക്കളെ ‘ക്ലിയർ’ ചെയ്താണ് ഈ ഫുട്ബോൾ ഉരുളുന്നത്. കോക്കുഴി പണിയകോളനിയിലെ 15 യുവാക്കളാണ് ഫുട്ബോൾ പരിശീലനത്തിലൂടെ പഠനത്തിലേക്കും തൊഴിലിലേക്കും തിരികെയെത്തുന്നത്.
എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ ‘എവരി ചിൽഡ്രൻ ഈസ് എ ഹീറോ’ പദ്ധതിയുടെ ഭാഗമായാണ് പന്തുകളിയിലൂടെ ഇവരുടെ തിരിച്ചുപോക്കിനു വഴിയൊരുങ്ങിയത്. ചെറിയ കുട്ടികളുടെ ഓൺലൈൻ പഠനസഹായ പദ്ധതിയുടെ ഭാഗമായി കോളനിയിലെത്തിയ പ്രോജക്ട് കോ-ഓർഡിനേറ്റർ റോബിൻ വർഗീസാണ് ഇവരുടെ താത്പര്യങ്ങളറിഞ്ഞ് ഇടപെട്ടത്. ഈ ഇടപെടലുകൾ ഇവരുടെ ജീവിതത്തിന് പുതിയ വസന്തത്തിന്റെ നിറവും മണവുമായി.
‘‘പരിശീലനംവഴി ചിട്ടയായ ആരോഗ്യശീലങ്ങൾ ഇവരിൽ ഉറപ്പിച്ചു. വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ സജീവമായി. മറ്റുള്ളവർ തുല്യതാപരീക്ഷയ്ക്കു തയ്യാറെടുക്കുന്നു. തൊഴിലധിഷ്ഠിത പരിശീലനങ്ങൾ നൽകാനുള്ള ശ്രമത്തിലാണിപ്പോൾ’’-പദ്ധതിയുടെ സീനിയർ ഡെവലപ്മെന്റ് കോ-ഓർഡിനേറ്റർ ഗിരിജൻ ഗോപി പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..