തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റും ബം​ഗ്ലാവും എല്ലാക്കാലത്തും ദുരൂഹമായിരുന്നു. ജയലളിതയും ശശികലയും ആ ഇടം സ്വന്തമാക്കിയ കഥപോലെ. അവരുടെ അവിടത്തെ താമസം പോലെ. ജയലളിതയുടെ മരണശേഷവും ദുരൂഹത തുടരുകയാണ്. 2017-ൽ നടന്ന ഒരു കൊലപാതകത്തിന്റെയും മൂന്ന് അപകടമരണങ്ങളുടേയും ഒരു ആത്മഹത്യയുടേയും പേരിൽ കോടനാട് എസ്റ്റേറ്റും ബം​ഗ്ലാവും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇതിനെല്ലാം പിറകിൽ ഒരു പ്രമുഖനാണെന്ന വെളിപ്പെടുത്തലും കൂടി വന്നതോടെ കോടനാട് എസ്റ്റേറ്റ് ദുരൂഹതയുടെ മാളികയാവുകയാണ്.