കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട് കൊച്ചി തോപ്പുംപടി മുണ്ടംവേലി സ്വദേശിയായ ഷാനി പ്രകാശും കൊരട്ടി സ്വദേശിയായ ടി.ജെ. പൗലോസും തമ്മിലുള്ള സൗഹൃദത്തിന്. അത്രതന്നെ പഴക്കമുണ്ട് ഷാനിയുടെ ഇരുണ്ട ജീവിതത്തിനും. 1997ൽ കൊച്ചിൻ പോർട്ടിൽ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ ക്രെയിനിന് ഇടയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് പോയതാണ് ഷാനിയുടെ ഇടത് കാൽ. കാലറ്റ് തൂങ്ങിക്കിടന്ന ഷാനിയെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷിച്ചത് പൗലോസാണ്.
അന്നത്തെ ധീരതയ്ക്ക് പ്രധാനമന്ത്രിയുടെ 'ശ്രം ശ്രീ' പുരസ്കാരം പൗലോസിന് ലഭിച്ചിരുന്നു. പുരസ്കാരത്തുക ജീവിതമാർഗമടഞ്ഞ ഷാനിയ്ക്ക് കൈമാറുകയാണ് ഇദ്ദേഹം ചെയ്തത്. പതിറ്റാണ്ടുകൾ നീണ്ട കൊടിയ വേദനയിലും സാമ്പത്തിക പരാധീനതകളിലും ആത്മാർത്ഥതയുള്ളൊരു സുഹൃത്തായി പൗലോസ് ഷാനിയ്ക്കൊപ്പം നിന്നു. എന്നാൽ, ഇപ്പോൾ പൗലോസിന്റെ സ്നേഹത്തിനും സഹായത്തിനും താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരിക്കുന്നു ഷാനിയുടെ ജീവിതഭാരം. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന ഷാനിയ്ക്ക് ഓട്ടോ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. ഷാനിയ്ക്ക് ഒരു ഓട്ടോ സ്വന്തമായി നൽകാൻ സുമനസ്സുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൗലോസ്.
Content Highlights: accident help, Shani & Poulose, Kochi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..