ഒരിടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് തിങ്കളാഴ്ച മുതല്‍ വീണ്ടും ആരംഭിക്കുന്നു. സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. പേട്ടയിലെ മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടനവും തൃപ്പൂണിത്തുറയിലേക്കുള്ള റൂട്ടിന്റെ നിര്‍മാണത്തിന്റെ തുടക്കവും തിങ്കളാഴ്ച നടക്കും. 

സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സ്‌റ്റേഷനുകളിലും ട്രെയിനുകളിലും കൃത്യമായ സുരക്ഷാ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. എന്നിരുന്നാലും 10 വയസ്സില്‍ താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും ഗര്‍ഭിണികളും യാത്രകള്‍ പരമാവധി ഒഴിവാക്കുന്നത് നന്നായിരിക്കും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ടിക്കറ്റ് നിരക്കിലും മെട്രോ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.