പുതിയ കാമ്പയിനുമായി കൊച്ചി മെട്രോ

'മുകളില്‍ ഓണ്‍ ടൈം താഴെ നോടൈം', 'മുകളില്‍ ചെറിയ ബ്രേക്ക് താഴെ വലിയ ബ്ലോക്ക് ', 'മുകളില്‍ കളിചിരി താഴെ അടിപിടി',  'മുകളില്‍ സ്മൂത്ത് റൈഡ് താഴെ റെഡ് ലൈറ്റ്' എന്താണിതൊക്കെ എന്നു കരുതി അമ്പരക്കേണ്ട, കൊച്ചി മെട്രോയുടെ പുതിയ പരസ്യവാചകങ്ങളാണിവ. മെട്രോ രണ്ടാംഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി രസകരമായ കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎംആര്‍എല്‍. മൂവ് അപ്പ് കൊച്ചി എന്ന തീമില്‍ എത്തുന്ന കാമ്പയിനില്‍ മെട്രോയിലെ ഗുണങ്ങളും താഴത്തെ ട്രാഫിക്കിന്റെ പ്രശ്‌നങ്ങളുമാണ് ചിത്രങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. മെട്രോ തൂണുകളിലെ പരസ്യ ബോര്‍ഡുകള്‍ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.