"നമ്മള് പെണ്‍കുട്ടികള്‍ എന്തു പ്രശ്നം വന്നാലും പൊരുതി ജയിക്കണം, ഉമ്മയോടൊപ്പം നില്‍ക്കണം..", മഞ്ജു വാര്യര്‍ ഇതു പറയുമ്പോള്‍ ഒമ്പതാം ക്ലാസുകാരി ഷെഹ്രീന് അമാന്റെ കണ്ണുകള്‍ വിടര്‍ന്നു. കുമ്പളം ടോള്‍ പ്ലാസയില്‍ ഫാസ്റ്റാഗ് വില്‍പ്പനക്കാരിയാണ് ഈ ഒമ്പതാം ക്ലാസുകാരി. മാതൃഭൂമി ഡോട്ട്കോമിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ഉമ്മയെപ്പോലെ പോസിറ്റീവ് എനര്‍ജി തരുന്ന മഞ്ജുച്ചേച്ചിയെ കാണുക എന്നത് ജീവിതാഭിലാഷമാണെന്ന് ഷെഹ്രീന് പറഞ്ഞത്. ഇതു കണ്ട മഞ്ജു ഷെഹ്രീനെ കാണാനെത്തുകയായിരുന്നു.
"ഉമ്മച്ചി ഒറ്റക്ക് പണിയെടുക്കുന്നത് കാണുമ്പോള്‍ എനിക്ക് എന്തോ പോലെയാകും. അതുകൊണ്ടാണ് ഞാനീ ജോലിക്ക് ഇറങ്ങിയത്. സ്വന്തമായി ഒരു വീടുവെക്കണം. ഉമ്മച്ചിക്ക് സ്ഥിരജോലിയില്ല", ജന്മനാ അസുഖങ്ങളുള്ള അനിയനെ ചേര്‍ത്തുപിടിച്ച് ഷെഹ്രീന് പറഞ്ഞു. 'ഇപ്പോള്‍ തന്നെ മോള് ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നില്ലേ. ഇതേ ധൈര്യംവെച്ച് മുന്നോട്ടു പോകുക. എന്താവശ്യമുണ്ടെങ്കിലും വിളിക്കുക', മഞ്ജു പറഞ്ഞു. കുറച്ചുകാലം റോഡരികിലെ തട്ടുകടയില്‍ കുലുക്കി സര്‍ബത്ത് വില്‍പ്പനയായിരുന്നു ഷെഹ്രീന്. പിന്നീടാണ് ഫാസ്റ്റാഗ് കച്ചവടത്തിലേക്ക് നീങ്ങിയത്.
Click here to Watch: ഐ.പി.എസ്. നേടണം, യൂസഫലി സാറിനേയും മഞ്ജുച്ചേച്ചിയേയും കാണണം; ഷെഹ്രീന് പോസിറ്റീവാണ്......
സ്കൂളില്‍ പോകുന്ന കുട്ടി ഫാസ്റ്റാഗ് വില്ക്കാന് ഇറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷെഹ്രീന്റെ മറുപടി ഇതായിരുന്നു. "വീട്ടിലെ അവസ്ഥ മോശം ആയാല്‍ പിന്നെ ഇങ്ങനെ ചിന്തിച്ചല്ലേ പറ്റൂ. ഐ.പി.എസ്സുകാരിയാവണമെന്നാണ് ആഗ്രഹം. പിന്നെ മോഡലിങ്ങിലും താല്‍പ്പര്യമുണ്ട്. പിന്നെയുള്ള രണ്ട് ആഗ്രഹങ്ങള്‍ മഞ്ജുച്ചേച്ചിയേയും യൂസഫലി സാറിനേയും കാണുക എന്നതാണ്", ഷെഹ്രീന് പറഞ്ഞു. കുമ്പളം ആര്.പി.എം. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷെഹ്രീന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..