ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന പേനകളാണ് ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത അശ്വിന്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. റീഫില്ലര്‍ ഒഴികെ മറ്റെല്ലാ ഭാഗങ്ങളും പ്രകൃതിസൗഹൃദമായി നിര്‍മിക്കുന്ന പേനകളാണിവ. ഓര്‍ഡറുകള്‍ ലഭിക്കുന്ന പക്ഷം കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് സംരംഭം ഉപകാരപ്പെടുമെന്നും ഇന്ത്യയിലും പുറത്തും പേനകള്‍ എത്തിക്കാനാകുമെന്നും ബിരുദാനന്തര ബിരുദധാരിയായ അശ്വിന്‍ പറയുന്നു. ഫോണ്‍: 85479 21107.