ചോരയില്‍ കുളിച്ച് നവദമ്പതിമാര്‍; ഇരട്ടക്കൊലയില്‍ ചുരുളഴിഞ്ഞത് ഇങ്ങനെ | KM Devasya Speaking


2018 ജൂലായ് ആറാം തീയതി രാവിലെ വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ ഗ്രാമം ഉറക്കമുണര്‍ന്നത് ആരെയും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത കേട്ടായിരുന്നു

2018 ജൂലായ് ആറാം തീയതി രാവിലെ വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ ഗ്രാമം ഉറക്കമുണര്‍ന്നത് ആരെയും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത കേട്ടായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നുമാസങ്ങള്‍ക്കിപ്പുറം നവദമ്പതിമാരായ ഉമ്മറും ഫാത്തിമയും കൊല്ലപ്പെട്ടിരിക്കുന്നു. രാവിലെ വീട്ടിലെത്തിയ ഉമ്മറിന്റെ മാതാവ് ആയിഷയാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന മകനെയും മരുമകളെയും ആദ്യം കണ്ടത്. വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും മോഷണം പോയിരുന്നു.

ഒരു തുമ്പും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം. പ്രതിയെ പിടികിട്ടാന്‍ വൈകുംതോറും നാടുനീളെ പരന്ന അഭ്യൂഹങ്ങള്‍. പോലീസിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍. പക്ഷേ, അന്ന് മാനന്തവാടി ഡിവൈ.എസ്.പി.യായിരുന്ന കെ.എം. ദേവസ്യയും സംഘവും കൃത്യതയോടെ മുന്നോട്ടുനീങ്ങി. ഒടുവില്‍ രണ്ടുമാസങ്ങള്‍ക്ക് ശേഷം പ്രതിയായ വിശ്വനാഥനെ പോലീസ് പൂട്ടി. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിക്ക് കോടതി വധശിക്ഷയും വിധിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച വെള്ളമുണ്ട ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം, പ്രതിയെ പിടികൂടിയത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് റിട്ട. ഡിവൈ.എസ്.പി. കെ.എം. ദേവസ്യ. കാണാം 'ദേവസ്യ സ്പീക്കിങ്-ഭാഗം രണ്ട്'

Content Highlights: km devasya speaking wayanad twin murder investigation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented