വികൃതിക്കുട്ടിയെ സ്പോർട്സ് താരമാക്കി മാറ്റിയ കഥ പറഞ്ഞ് കേരളത്തിന്റെ മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ  കെ.കെ. ശൈലജ ടീച്ചർ. താൻ വടിയെടുത്ത് ക്ലാസ്സിൽ പോവുകയോ അടിക്കുകയോ ചെയ്യാത്ത അധ്യാപികയായിരുന്നു. അന്ന് മഹാവികൃതിയായ ഒരു കുട്ടി ക്ലാസ്സിലുണ്ടായിരുന്നു. അവനെ പിന്നീട് പി.ടി മാഷിന് പരിചയപ്പെടുത്തി ഓട്ടമത്സരത്തിൽ പങ്കെടുപ്പിച്ചു. സംസ്ഥാന മീറ്റിൽ സ്കൂളിനു വേണ്ടി മെഡലും നേടിത്തന്നു. ഇന്ന് മിലിട്ടറിയിൽ ഉയർന്ന ഓഫീസറാണ് അദ്ദേഹമെന്നും ഷൈലജ ടീച്ചർ പറയുന്നു.