ഇനി കാരവാൻ സഞ്ചാരം; ആദ്യ കാരവാൻ വാഹനം പുറത്തിറക്കി സർക്കാർ | Caravan Kerala


കാരവാൻ ടൂറിസത്തിന്റെ ഭാഗമായുള്ള ആദ്യ കാരവാൻ വാഹനം പുറത്തിറക്കി. വിപുലമായ സൗകര്യങ്ങളാണ് വാഹനത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്.

കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവൻ ടൂറിസം പദ്ധതിയായ ‘കാരവൻ കേരള’യുമായി കൈകോർത്ത് വാഹന നിർമാതാക്കളായ ഭാരത്‌ബെൻസ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവൻ പുറത്തിറക്കി. ആധുനിക സൗകര്യങ്ങളോടെയുള്ള കാരവൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്നാണ് പുറത്തിറക്കിയത്.

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, കിടപ്പുമുറി സൗകര്യങ്ങളാണ് കാരവനിലുള്ളത്. മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു. പ്രത്യേക സുരക്ഷാ ആവരണത്തോടുകൂടിയ ഔട്ട്‌ഡോർ സീറ്റിങ് ആണ് മറ്റൊരു ആകർഷണം.

രജിസ്റ്റർ ചെയ്ത കാരവനുകൾക്ക് പ്രത്യേക ലോഗോ അനുവദിക്കും. അനാവശ്യ പരിശോധനകളിൽനിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented