തെരുവുനായകളുടെ കടിയേല്‍ക്കുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു കുഞ്ഞ് യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കോഴിക്കോട് ഫറോക്ക് ഗണപത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളായ പ്രാര്‍ത്ഥന ഘോഷും ആന്റോ സി. ജോയും. സ്കൂള്‍ കുട്ടികള്‍ക്ക് ബാഗില്‍ ഘടിപ്പിക്കാവുന്ന ഒരു കുഞ്ഞു ഡിവൈസ്, പ്രവര്‍ത്തനം ബാറ്ററിയില്‍.. നായ വരുമ്പോള്‍ സ്വിച്ച് അമര്‍ത്തിയാല്‍ നായ ഓടും എന്നുമാത്രമല്ല ശബ്ദം കേട്ട് രക്ഷിക്കാന്‍ ആളുകളും എത്തും. സ്വന്തം അനുഭവങ്ങളില്‍നിന്നാണ് 'തെരുവുനായ ഭീഷണി കാരണവും പ്രതിവിധിയും' എന്ന പ്രോജക്ട് ഇവര്‍ തുടങ്ങിയത്.
45 ദിവസം കൊണ്ട് അധ്യാപകരുടെ ഉള്‍പ്പടെ സഹായത്തോടെ പ്രോജക്ട് പൂര്‍ത്തിയാക്കി ഡിവൈസ് നിര്‍മിച്ചു. ഈ മാസം 27 മുതല്‍ 31 വരെ അഹമ്മദാബാദില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ സീനിയര്‍ വിഭാഗത്തില്‍ പ്രോജക്ട് അവതരിപ്പിക്കാന്‍ ഉള്ള അവസരവും ഇവരെ തേടിയെത്തി. 29-ന് ഇടുക്കി പീരുമേട് നടക്കുന്ന യുവ ശാസ്ത്രജ്ഞരുടെ കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രോജക്ട് അവതരിപ്പിക്കാനും ഇവര്‍ക്ക് ക്ഷണം കിട്ടിയിട്ടുണ്ട്. നഴ്സറി ക്ലാസ്സ് മുതലുളള കുട്ടികള്‍ക്ക് എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന ഈ യന്ത്രം, വികസിപ്പിച്ച് വിപണിയില്‍ എത്തിക്കാനാണ് ഈ കുട്ടിശാസ്ത്രജ്ഞരുടെ ശ്രമം.
Content Highlights: stray dogs, anti dog chaser, ganapath school farook, Kerala state school science fair 2022, science
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..