സ്‌കൂളിനോടുള്ള ഇഷ്ടംകാരണം അവധിക്കാലം വേണ്ടെന്ന് ഏതെങ്കിലും കുട്ടികള്‍ പറയുമോ? വയനാട്ടിലെ തരിയോട് എസ്.എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അങ്ങനെ പറയും. കാരണം അവര്‍ക്ക് സ്‌കൂളെന്നാല്‍ ഒഴിച്ചുകൂടാനാകാത്ത ഒരിടമാണ്. ബാഗിന്റെ ഭാരമില്ലാതെ, മടിയൊട്ടുമില്ലാതെ കൈവീശി കൂളായാണ് കുട്ടികള്‍ ഈ സ്‌കൂളിലേക്ക് വരുന്നത്. സംസ്ഥാനത്തെ ആദ്യ ബാഗ് രഹിത വിദ്യാലയമായ തരിയോട് എസ്.എ.എല്‍.പി സ്‌കൂളില്‍ പഠിക്കുന്നവരില്‍ 40 ശതമാനവും വിവിധ ഗോത്രവിഭാഗങ്ങളില്‍നിന്നുള്ളവരാണ്. വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കി, കൊഴിഞ്ഞുപോക്കില്ലാത്ത സ്‌കൂളായി ഈ വിദ്യാലയത്തെ മാറ്റിയത് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നടത്തിയ ഒരുപിടി പ്രവര്‍ത്തനങ്ങളാണ്. കേരളത്തിലെ മറ്റ് വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാവുന്നവ.
Content Highlights: Kerala's first bag less and drop out free school Thariyod, Wayanad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..