'ആന്തരികമായ ബഹുമാനത്തിന്‍റെ ബാഹ്യമായ പ്രകടനം'- സല്യൂട്ട് എന്ന പദത്തിന്‍റെ അര്‍ത്ഥമിതാണ്. ഒല്ലൂരിൽ ആദിവാസി ഊര് സന്ദർശനത്തിനെത്തിയ സുരേഷ് ​ഗോപി എംപിയെ എസ്ഐ സല്യൂട്ട് ചെയ്യാതിരുന്നത് വിവാദമായി. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു എംപി. 

ഈ സാഹചര്യത്തിൽ ചർച്ചയാവുകയാണ് സല്യൂട്ടിന്‍റെ വ്യവസ്ഥകള്‍. പ്രോട്ടോക്കോൾ പ്രകാരം പോലീസ് ആർക്കെല്ലാമാണ് സല്യൂട്ട് ചെയ്യേണ്ടതെന്നും ജനപ്രതിനിധികൾ അക്കൂട്ടത്തിൽ പെടുമോ എന്നുമെല്ലാം വാദങ്ങൾ ഉയരുന്നുണ്ട്. പോലീസ് സ്റ്റാൻഡിങ് ഓർഡർ പ്രകാരം എംപിയെ പോലീസ് സല്യൂട്ട് ചെയ്യേണ്ടതുണ്ടോ? ചോദിച്ചു വാങ്ങേണ്ടതാണോ സല്യൂട്ട്? പരിശോധിക്കാം..