രക്തദാനത്തിന് പൊതുസമൂഹത്തെ പ്രേരിപ്പിക്കാന്‍ പോള്‍-ബ്ലഡ് സംവിധാനവുമായി പോലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ആപ്പിലാണ് പോള്‍-ബ്ലഡ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാക്‌സിനേഷന്‍ സമയത്ത് രക്തബാങ്കുകളില്‍ ആവശ്യത്തിന് രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഇങ്ങനെയൊരു സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഡോ.ദിവ്യ ഗോപിനാഥ് ഐപിഎസ് പറയുന്നു.

''ഭാവിയില്‍ തുടര്‍ന്നും പോള്‍- ബ്ലഡ് സംവിധാനം മുന്നോട്ടുകൊണ്ടുപോകും. തുടക്കമിട്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നൂറുകണക്കിന് ആളുകളാണ് രക്തദാനത്തിന്  സന്നദ്ധത ആപ്പിലൂടെ പോലീസിനെ അറിയിച്ചത്. ഇത് ബന്ധപ്പെട്ട രക്തബാങ്കുകളിലേക്ക് അറിയിച്ച് ദാതാവിനെയും രക്തം ആവശ്യമുള്ളവരെയും തമ്മില്‍ ബന്ധിപ്പിക്കുകയാണ് പോള്‍ ആപ്പ് ചെയ്യുന്നത്''.-

പോള്‍-ബ്ലഡ് സംവിധാനത്തെ പറ്റിയും ആപ്പിന്റെ പ്രവര്‍ത്തനത്തെ പറ്റിയും ഡോ.ദിവ്യ ഗോപിനാഥ് 'വിശദീകരിക്കുന്നു.