ഏത് രോഗത്തെയും തൊട്ടറിഞ്ഞ് മാറ്റുന്ന ശക്തിയാണ് അമ്മ, മനുഷ്യരില്‍ മാത്രമല്ല സകല ജീവജാലങ്ങളിലും, കാസര്‍കോട്ടെ മൈലാട്ടിയില്‍ നിന്നും ഈ കഥ കാണാം. കുഞ്ഞു കരിയിലകുരുവികള്ക്ക് കവചമൊരുക്കാന്‍ തള്ളക്കിളിയ്ക്ക് കൂട്ടായി ഇവിടെ ഒരു കുടുംബമുണ്ട്.
അമ്മ മനസിന്റെ ഈ കരുതലിനൊപ്പമാണ് ജഗദീശനും, കുടുംബവും. ഭൂമിയുടെ അവകാശികളാണ് ഈ ജീവനുകളുമെന്നറിഞ്ഞാണ് കൈമെയ് മറന്ന് വിളയിച്ചെടുത്ത നേന്ത്രക്കുല ജഗദീശന് കൊത്താതെ വെച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം ജഗദീശന്റെ തോപ്പില്‍ നടന്നിരുന്നു. വീട്ടുമുറ്റത്തും, തൊടിയിലും കലപില കൂട്ടി നടന്ന അമ്മക്കിളി മൂപ്പെത്തിയ കായകള്ക്കിടയില് കൂടുകൂട്ടി മുട്ടയിട്ടു. അട വിരിഞ്ഞ് ചിറക് മുളച്ച കുഞ്ഞുങ്ങള്‍ പറക്കാന്‍ ഒന്നരമാസമെടുത്തു. അതിനിടെ കുല പഴുത്ത് കായ പക്ഷികള്‍ തിന്നു തീര്‍ത്തു. ഈ വിശ്വാസത്തില്‍ വീണ്ടും കരിയലക്കിളി കൂടുകെട്ടി മുട്ടയിട്ടപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണ് സിവില്‍ സപ്ലൈസ് ജീവനക്കാരന് കൂടിയായ ജഗദീശന്.
കൂട്ടിനകത്തെ മൂന്ന് മുട്ടകളില്‍ രണ്ടെണ്ണം വിരിഞ്ഞു കഴിഞ്ഞു. കൊക്ക് വിടര്‍ത്തി ചിണുങ്ങിക്കരഞ്ഞ് കുഞ്ഞുങ്ങള്‍ ചിറകു വിരിച്ചു തുടങ്ങിയിട്ടുണ്ട്. ജഗദീശന്റെയും, കുടുംബത്തിന്റെയും നന്മ മനസ്സില്‍ ഈ ജീവനുകളും അതിജീവിക്കും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..