കേരളവും കുറ്റകൃത്യങ്ങളും നമ്മളറിയണം

ദേശീയ മാധ്യമങ്ങളില്‍ ചിലത് നിരന്തരം ഓര്‍മ്മിപ്പിക്കുന്നു, കേരളം കുറ്റകൃത്യങ്ങളുടെ നാടായി മാറുന്നുവെന്ന്. അതിനവര്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ ചില കണക്കുകളുമുണ്ട്, മറ്റു ചില രാഷ്ട്രീയവുമുണ്ട്. ആധാരം ദേശീയക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന വിവരങ്ങളാണ്. നമുക്കറിയാം കേരളത്തില്‍ കുറ്റകൃത്യങ്ങളേറുന്നുണ്ടെന്ന്. പക്ഷെ, നമുക്കവ അതേസമയം അറിയാനുമാകുന്നില്ല, മറ്റ് സംസ്ഥാനങ്ങളില്‍ എത്രമാത്രം കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന്. രേഖപ്പെടുത്തുന്നവയേക്കാള്‍ എത്രയോ മടങ്ങ് ഇരട്ടിയാണ്, രേഖപ്പെടുത്താതെയും ഒത്തുതീര്‍പ്പുകളിലും ഭീഷണികളിലും അധികാരികളുടെ
നിസംഗതയിലും അവസാനിക്കുന്നത്. കണക്കുകളെ വിശ്വസിച്ച് ഭയപ്പെടരുതെന്ന് നമ്മുടെ പോലീസ് പറയുന്നതിന് കാരണമതാണ്. കണക്കുകള്‍ കൃത്യമാകുന്നത് മെച്ചപ്പെട്ട പോലീസിങ്ങിന് തെളിവാണെന്നും പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.