കേരള കോണ്‍ഗ്രസിന്റെ അഡാര്‍ ലൗ | വക്രദൃഷ്ടി

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഇപ്പോളിങ്ങ് വരും. ജില്ലാ സമ്മേളനങ്ങളില്‍ കെ.എം.മാണിക്കെതിരെയും കേരള കോണ്‍ഗ്രസിനെതിരെയും സി.പി.ഐ കൊലവിളി നടത്തുന്നുണ്ടെങ്കിലും ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് വോട്ട് കിട്ടണമെന്ന് തന്നെയാണ് സി.പി.എമ്മിന്. കാരണം മത്സരിക്കുന്നത് സി.പി.എമ്മാണ്. നിയമസഭയില്‍ വന്‍ ഭൂരിപക്ഷം ഉണ്ടെന്ന് വെച്ച് ചെങ്ങന്നൂരില്‍ ജയിക്കണമെന്നില്ല. ശക്തമായ ത്രികോണ മല്‍സരത്തില്‍ കഴിഞ്ഞ തവണ ബി.ജെ.പി 40,000 ലധികം വോട്ടു പിടിച്ചപ്പോള്‍ എല്‍.ഡി.എഫ് ജയിച്ചതാണ്. മലപ്പുറത്തും വേങ്ങരയിലും ലീഗ് കോട്ടയെന്ന് പറഞ്ഞ് നില്‍ക്കാം. സിറ്റിംഗ് സീറ്റില്‍ നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ച ജിവന്‍മരണ പ്രശ്‌നമാണ്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് കെ.എം.മാണിയെ മുന്നണിയില്‍ മടക്കി കൊണ്ട് വരാന്‍ യു.ഡി.എഫും ഇറങ്ങിയിട്ടുണ്ട്. ചുരുക്കത്തില്‍ കേരള കോണ്‍ഗ്രസ് മുന്നണികളെ നോക്കി അഡാര്‍ സ്‌റ്റൈലില്‍ കണ്ണിറുക്കി കളിക്കുകയാണ്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented