സി.പി.എം. സാധ്യതാ പട്ടികയില്‍ ഇരുപതിലേറെപ്പേര്‍ പുതുമുഖങ്ങള്‍. രണ്ട് ടേം നിബന്ധന കര്‍ശനമാക്കിയതോടെ അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല. തോമസ് ഐസക്, ജി. സുധാകരന്, സി. രവീന്ദ്രനാഥ്, എ.കെ. ബാലന്, ഇ.പി. ജയരാജന് എന്നിവര്‍ക്കാണ് സീറ്റില്ലാത്തത്. ഘടകകക്ഷിക്ക് സീറ്റ് കൊടുക്കേണ്ടതിനാല്‍ സി.കെ. ശശീന്ദ്രന് എംഎല്‍എയും മത്സരത്തിനുണ്ടാവില്ല.