വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബോക്സര്‍മാരെ പോലെ മസില് പിടിച്ചുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ വൃക്ഷത്തൈകള്‍ നടുന്നത് കണ്ട് നാട്ടുകാര്‍ പറഞ്ഞുചിരിച്ചു - അയാള്‍ക്ക് നട്ടപ്രാന്താണ്...! അയാള്‍ അന്ന് നട്ട 'പ്രാന്തുകള്‍' ഇന്ന് 32 ഏക്കറുകളില്‍ കൊടുങ്കാടായി തലയുയര്‍ത്തിനില്‍ക്കുന്നു.