ഒരുങ്ങുന്നു കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂര്‍ഖന്‍ പറമ്പില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ വിമാനത്താവളമാണിത്. കേരളത്തിലെ നാലാമത്തെ വിമാനത്താവളവും. 97000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ടെര്‍മിനല്‍. അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാര്‍ക്ക് ഒറ്റ മേല്‍ക്കൂരയ്ക്ക് യാത്രാ സൗകര്യമൊരുക്കുന്നു.  2018 സെപ്റ്റംബര്‍ 20 ന് ഇവിടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമിറക്കിയുള്ള പരിശോധന നടത്തി. സെപ്റ്റംബര്‍ 21 ന് ഇന്‍ഡിഗോ വിമാനം വിമാനത്താവളത്തിലിറങ്ങി. അധികം വൈകാതെ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.