പരിമിതികളിൽ പതറാതെ പുതിയ കഴിവുകൾ കണ്ടെത്തി മുന്നേറുകയാണ് കൺമണി എന്ന പെൺകുട്ടി. നിലവിൽ സംഗീത വിദ്യാർത്ഥിനിയായ കൺമണി ചിത്രം വരയിലും നെറ്റിപ്പട്ട നിർമാണത്തിലും വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകളേക്കുറിച്ചൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് കൺമണി പറയുന്നു. ഇതിലും നന്നായി മുന്നോട്ടുപോകാനാവും, കുറേ കാര്യങ്ങൾ പഠിക്കണം എന്നേ വിചാരിക്കാറുള്ളൂ എന്നും കൺമണി പറഞ്ഞു.