വെറും മൂന്ന് സെക്കന്റ് മതി രാഹുലിന് എതിരാളിയെ നിലംപരിശാക്കാന്‍. മൂന്ന് സെക്കന്റ് കൊണ്ട് എതിരാളിയെ കൊലപ്പെടുത്താന്‍ സാധിക്കുന്ന ഫിലിപ്പൈന്‍സ് ആയോധനകലയായ 'കാളി' അഭ്യസിച്ച ആദ്യ മലയാളിയാണ് തൊടുപുഴക്കാരന്‍ രാഹുല്‍. അതിന് കാരണമായതാകട്ടെ ലാലേട്ടന്റെ 'യോദ്ധ' സിനിമയും. തൊടുപുഴയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തിയാണ് വ്യത്യസ്തനായ ഈ ബാര്‍ബര്‍ യോദ്ധാവിന്റെ ജീവിതം.