20 വര്‍ഷത്തോളമായി തെരുവോര കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന കബീറിന്റെ ഇന്നത്തെ അവസ്ഥയാണിത്. കുടുംബവുമായി അകന്ന് ജോലി ചെയ്യാന്‍ സാധിക്കാത്ത ആരോഗ്യാവസ്ഥയിലാണ് ഇദ്ദേഹം. തലചായ്ക്കാന്‍ അടച്ചുറപ്പുള്ള സുരക്ഷിതമായ സ്ഥലമോ മറ്റ് സൗകര്യങ്ങളോ ഇല്ല. വര്‍ഷങ്ങളോളം പഴക്കമുള്ള പൊളിക്കാറായ കാറിനുള്ളിലാണ് കബീറിന്റെ ഉറക്കം. ഇപ്പോള്‍ തെരുവോരത്ത് ഭാരം നിര്‍ണയിക്കുന്ന മെഷിനുമായി ഇരുന്ന് അതില്‍ നിന്ന് കിട്ടുന്ന തുഛമായ വരുമാനത്തിലാണ് ഇദ്ദേഹം കഴിഞ്ഞുകൂടുന്നത്. മിക്കപ്പോഴും ഒരുനേരം മാത്രം ആഹാരം. എങ്കില്‍ പോലും ആരുടെ മുന്നിലും ഭിക്ഷ യാചിക്കാന്‍ തയ്യാറല്ലാത്ത കബീറിന്റെ ജീവിതത്തിലേക്ക് മാതൃഭൂമി ഡോട്ട് കോം ക്യാമറ ചലിപ്പിച്ചപ്പോള്‍