മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. വാരികയില്‍ ചതിയിലൂടെയാണ് അത് തെറ്റായി പ്രസദ്ധീകരിക്കപ്പെട്ടതെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും സുധാകരന് പറഞ്ഞു.
പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അതുപോലെ മറുപടി പറയാന്‍ എനിക്ക് സാധിക്കില്ല. പി.ആര്. ഏജന്‍സിയില്‍നിന്ന് പുറത്ത് വന്ന യഥാര്‍ഥ പിണറായിയെ ആണ് ഇന്നലെ കണ്ടത്. അതുപോലെ തിരിച്ച് മറുപടി പറയാന്‍ എനിക്കാവില്ല. എന്റെ വ്യക്തിത്വവും എന്റെ സംസ്കാരവും ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായിയിലേക്ക് താഴാനാകില്ല.
അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതു കൊണ്ടാണ് സ്വകാര്യമായി കുറച്ച് കാര്യങ്ങള്‍ പറഞ്ഞത്. സംഭവത്തിന്റെ വിശദീകരണം പേഴ്സണലായി നല്‍കിയിട്ടുണ്ട്. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ല." അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..