എഴുപത്തിയഞ്ച് ശതമാനവും അംഗ പരിമിതനാണ് പെരുവണ്ണാമൂഴിയിലെ സ്‌റ്റീഫൻ ഹോക്കിങ്ങ്സ് എന്നറിയപ്പെടുന്ന ജോൺസൺ. തന്റെ ഒന്നേകാൽ ഏക്കർ തെങ്ങിൻ തോപ്പിലെ തേങ്ങ മുഴുവൻ കുരങ്ങൻമാർ തിന്നാൻ തുടങ്ങിയതോടെ ജീവിക്കാൻ വഴിയില്ലാതായി. ഇതോടെ മുറ്റത്തെ തെങ്ങിൻ തോപ്പിൻ നിരാഹാരമിരുന്നു ജോൺസൺ. ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാൽ അപകടാവസ്ഥയിലാവുന്നയാളാണ് ജോൺസൺ. പക്ഷെ സമരത്തിൽ നിന്നും പിന്നോട്ട് പോയില്ല. ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്ന ഉറപ്പിൻമേൽ  സമരം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറെ പണിപ്പെട്ടാണ് അവസാനിപ്പിച്ചത്.