കുട്ടിക്കാലം മുതൽ ശരീരഭാരത്തിന്റേയും നിറത്തിന്റേയും പേരിൽ അവഗണന നേരിട്ടതാണ് തൃശൂർ സ്വദേശി ജിന ജെയിമോൻ. അതിനും മുൻപേ സ്വപ്നം കണ്ടതാണ് സൗന്ദര്യ മത്സര വേദി. വർഷങ്ങൾക്ക് ശേഷം മിസിസ് കേരള സെക്കന്റ് റണ്ണർ അപ്പ് ആയപ്പോൾ പരിഹസിച്ചവർക്കുള്ള മറുപടിയായിരുന്നു ജിനയുടെ നേട്ടം.