മുട്ടത്തോടില്‍ വിസ്മയം തീര്‍ക്കുകയാണ് ജിജിന്‍ എന്ന കലാകാരന്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഗ്ഗ് ആര്‍ട്ടിസ്റ്റ് എന്നതുള്‍പ്പെടെ നിലവില്‍ നാല് ലോകറെക്കോഡുകള്‍ക്ക് ഉടമയാണ് ഓപ്റ്റിമിട്രിസ്റ്റ് കൂടിയായ ജിജിന്‍. ലോകത്തില്‍ തന്നെ മുട്ടയിലൊളിഞ്ഞിരിക്കുന്ന കലയെ പുറത്തുകൊണ്ടുവരുന്ന അപൂര്‍വം ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഇദ്ദേഹം.  

ഇന്ത്യയില്‍ പോലും അധികം എഗ്ഗ് ആര്‍ട്ടിസ്റ്റുകള്‍ ഇല്ല എന്നറിയുമ്പോഴാണ് വേറിട്ട വഴിയിലെ ജിജിന്റെ സഞ്ചാരം ശ്രദ്ധേയമാകുന്നത്. എഗ്ഗ് ആര്‍ട്ടിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് ജിജിന്‍.